ഫ്രഞ്ച് ഫ്രൈസും ചിപ്സും അമിതമായി നൽകി, ഏഴു വയസ്സുകാരൻ മരിച്ചു; മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം

News Desk
1 Min Read

മിഷിഗൻ: മിഷിഗണിൽ ക്രൂരമായ അവഗണനയെത്തുടർന്ന് ഏഴു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ഡാമിയൻ ഒബ്രിയൻ, ജെസീക്ക ഒബ്രിയൻ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വധശ്രമം, കുട്ടികൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ക്ലാസ്പർ ഒബ്രിയൻ എന്ന ഏഴു വയസ്സുകാരൻ കഴിഞ്ഞ നവംബറിലാണ് ഹൃദയഘാതവും അമിതവണ്ണവും മൂലം മരണപ്പെട്ടത്. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് 50 മുതൽ 73 പൗണ്ട് വരെ തൂക്കം ഉണ്ടാകേണ്ട സ്ഥാനത്താണ് കുട്ടിക്ക് ഇത്രയും അമിതവണ്ണമുണ്ടായിരുന്നത്. മരിക്കുമ്പോൾ കുട്ടിയ്ക്ക് 50.5 ഇഞ്ച് ഉയരം 255 പൗണ്ട് ഭാരമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

കുട്ടിയെ സ്കൂളിൽ അയച്ചിരുന്നില്ലെന്നും, ഫ്രഞ്ച് ഫ്രൈസും ചിപ്സും മാത്രമാണ് മാതാപിതാക്കൾ ഭക്ഷണമായി നൽകിയിരുന്നതെന്നും പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. കുട്ടിയുടെ മരണത്തിനു കാരണം മാതാപിതാക്കളുടെ അവഗണനയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കേസിൽ ജൂലൈ രണ്ടിന് കോടതി വിധി പറയും.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article