കാറിനുള്ളില്‍ വെച്ച് ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ബോംബ് പൊട്ടിച്ച് ജീവനൊടുക്കി

News Desk
1 Min Read

ബെംഗളൂരു: കര്‍ണാടകയിലെ തുമകൂരു ജില്ലയില്‍ യുവാവ് കാറിനുള്ളില്‍ വെച്ച് ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഭാര്യ കാറില്‍നിന്നും ചാടി രക്ഷപ്പെട്ടതിന് പിറകെ യുവാവ് നാടന്‍ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി.

നാഗേന്ദ്ര എന്നയാളാണ് ഭാര്യ ഉത്തര കന്നഡ ജില്ല സ്വദേശിയായ രമ്യ ഉല്ലാസ് (23) സിനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ബെംഗളൂരുവിലെ സഞ്ജയ് ഗാന്ധി ഹോസ്പിറ്റലില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് രമ്യ

പ്രഥമിക വിവരങ്ങള്‍ അനുസരിച്ച്, നാഗേന്ദ്ര ബെംഗളൂരുവില്‍ നിന്നാണ് കാര്‍ ബുക്ക് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ രമ്യയോടൊപ്പം യാത്ര തിരിച്ചു. ഡ്രൈവര്‍ പ്രവീണിന്റെ മൊഴി പ്രകാരം ഇരുവരും ബെംഗളൂരുവില്‍ നിന്ന് ഒരുമിച്ചാണ് വാഹനത്തില്‍ കയറിയതെന്നും അങ്കോളയിലേക്കാണ് പോകാന്‍ ആവശ്യപ്പെട്ടതെന്നും പ്രവീണ്‍ പറഞ്ഞു. കാര്‍ തുമകൂരുവിന് സമീപമെത്തിയപ്പോള്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ നാഗേന്ദ്ര രമ്യയെ കത്തികൊണ്ട് കുത്തുകയായിരുന്നു.

പരിക്കേറ്റിട്ടും രമ്യ വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. നാഗേന്ദ്രയുടെ കൈവശം ബോംബുണ്ടെന്ന കാര്യം ഇവര്‍ ഡ്രൈവറെ അറിയിച്ചിരുന്നു. ഇതോടെ ഡ്രൈവര്‍ പ്രവീണ്‍ ഉടന്‍ തന്നെ കാര്‍ റോഡരികില്‍ നിര്‍ത്തി പുറത്തിറങ്ങി ഓടി.

നാഗേന്ദ്ര വാഹനത്തിനുള്ളില്‍ സ്വയം പൂട്ടിയിട്ട ശേഷം, കൈയില്‍ കരുതിയിരുന്ന നാടന്‍ ബോംബ് പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണവും സ്‌ഫോടകവസ്തുവിന്റെ സ്വഭാവവും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്.
സംഭവത്തില്‍ ഡ്രൈവര്‍ പ്രവീണിനും പരുക്കേറ്റിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article