ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങി പോർച്ചുഗൽ; ഉസ്ബക്കിസ്ഥാനാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ കോംഗോയോട് സമനില വഴങ്ങിയ പോർച്ചുഗൽ ഇന്ന് ജയിച്ചാൽ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കാം.
കഴിഞ്ഞ മത്സരത്തിൽ ആരാധകർക്ക് നിരാശ സമ്മാനിച്ച റൊണാൾഡോയുടെ ഇത്തവണത്തെ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്.
കോംഗോയ്ക്കെതിരായ മത്സരത്തിനിടെ രണ്ടാം പകുതിയിൽ അവസരങ്ങൾ ലഭിച്ചിട്ടും ഗോളിലേക്കെത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സാധിച്ചിരുന്നില്ല. 90 മിനിറ്റും ഗ്രൗണ്ടിൽ തുടർന്നിട്ടും റൊണാൾഡോയുടെ ‘ഇംപാക്ട്’ പേരിനു മാത്രമായിരുന്നെന്നും വിമർശനമുയർന്നു. ആദ്യ മത്സരത്തിനു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കാന്‍ റൊണാൾഡോ തയാറായിരുന്നില്ല. എന്നാൽ ഉദ്ദേശിച്ച ഫലമല്ല ലഭിച്ചതെന്നും അടുത്ത മത്സരത്തിനാണ് പൂർണ ശ്രദ്ധയെന്നും റൊണാൾഡോ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
