മുസാഫർപുർ: ബിഹാറിലെ മുസാഫർപുർ ജില്ലയിൽ 70 വയസ്സുകാരി വെടിയേറ്റു മരിച്ചു. രാംതോഹ്‌മ ഗ്രാമവാസി മർഛിയ ദേവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബത്തിൽ 5 വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രാത്രി വൈകി അജ്ഞാതരായ അക്രമികളാണ് മർഛിയ ദേവിക്കു നേരെ വെടിയുതിർത്തത്. ഇവർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 2021ലും 2023ലും ഇതേ കുടുംബത്തിലെ മറ്റ് അംഗങ്ങളും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. അക്രമികളെ തിരിച്ചറിയാനോ കൊലപാതകത്തിനു പിന്നിലെ കാരണങ്ങൾ കണ്ടെത്താനോ ഇതുവരെ സാധിച്ചിട്ടില്ല. മർഛിയ ദേവിയുടെ മരണത്തോടെ എസ്ഐടിക്കു രൂപം നൽകി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
2021 ജനുവരിയിലാണ് മർഛിയ ദേവിയുടെ കുടുംബാംഗമായ രാമേശ്വർ പണ്ഡിറ്റ് കൊല്ലപ്പെട്ടത്. 2023 ഡിസംബറിൽ മർഛിയ ദേവിയുടെ കൊച്ചുമകന്റെ ഭാര്യ സുനിത ദേവിയും കൊല്ലപ്പെട്ടു. 3 കൊലപാതകങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
