വാട്സാപ്പിനെ നയിക്കാൻ ഇന്ത്യക്കാരൻ; കുനാൽ ഷാ പുതിയ സിഇഒ

News Desk
0 Min Read

ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ മെസേജിങ് ആപ്പായ വാട്സാപ്പിനെ നയിക്കാൻ ഇന്ത്യക്കാരൻ. മുംബൈ സ്വദേശിയായ 47കാരൻ കുനാൽ ഷാ വാട്സാപ്പിന്റെ മേധാവിയാകും. പ്രമുഖ ഫിനാൻഷ്യൽ സ്ഥാപനമായ ക്രെഡിന്റെ സ്ഥാപകനായിരുന്നു കുനാൽ ഷാ. 2019 മുതൽ വാട്സാപ്പിനെ നയിച്ചിരുന്ന വിൽ കാത്ത്കാർട്ടിന്റെ പിന്‍ഗാമിയായാണ് കുനാൽ ഷാ എത്തുന്നത്. 

ഷായെ വാട്സ്ആപ്പിന്റെ അടുത്ത തലവനായി നിയമിക്കുന്നതായി മെറ്റയാണ് പ്രഖ്യാപിച്ചത്. ലോകമെമ്പാടുമായി 300 കോടിയിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. പേയ്‌മെന്റ്സ്, ബിസിനസ് മെസേജിങ്, എഐ അധിഷ്ഠിത ഫീച്ചറുകൾ തുടങ്ങി പുതിയ മേഖലകളിലേക്ക് വാട്സാപ്പ് കടക്കുന്ന ഘട്ടത്തിലാണ് നേതൃമാറ്റം. ഷാ തലപ്പത്തെത്തുന്നത് വാട്സാപ്പിൽ വലിയ മാറ്റങ്ങളുണ്ടാകാൻ സഹായിക്കുമെന്ന് മെറ്റ് കരുതുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article