വസ്ത്രം തരാമെന്ന് പറഞ്ഞ് എട്ട് വയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡനം; യുഡിഎഫ് നേതാവ് അറസ്റ്റിൽ

News Desk
0 Min Read

പാലക്കാട്: എട്ട് വയസുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുസ്ലിം ലീഗ് നേതാവ് ഷിഹാബുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി കപ്പൂർ സ്വദേശിയാണ് ഇയാൾ. പെൺകുട്ടിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പീഡനത്തെ തുടർന്ന് കുട്ടി അലറിവിളിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടി. സംഭവം അറിഞ്ഞ വീട്ടുകാർ ചാലിശേരി പൊലീസിൽ പരാതി നൽകി.

അതേസമയം പ്രതി അടങ്ങുന്ന ഒരു സംഘം കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇന്നലെ രാത്രിയോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article