ലോറി തലകീഴായി മറിഞ്ഞു; സഊദിയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

malayalampress
1 Min Read

ദമാം: സഊദി അറേബ്യയിലെ ജൂബൈലിന് സമീപം അബു ഹദ്‌രിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം ചെട്ടിപ്പടി സ്വദേശി അബ്ദുന്നാസിര്‍ മേമ്പാട്ടുപറമ്പില്‍ (48) ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ 1.15ഓടെയായിരുന്നു അപകടം. ദമാമിലേക്ക് ലോറിയില്‍ പോകുകയായിരുന്ന അബ്ദുന്നാസിര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറി തലകീഴായി മറിഞ്ഞ് ക്യാബിന്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുന്നാസിര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജുബൈല്‍ പോലീസ് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബാവ  അയിഷ ദമ്പതികളുടെ മകനാണ് അബ്ദുന്നാസിര്‍. ഭാര്യ സുലേഖ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ക്ക് കെഎംസിസി നേതാക്കളായ സലാം പഞ്ചാര, നൗഷാദ്, പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലീം ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article