ലഹരി ഉപയോഗ സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണു; ഓപ്പറേഷൻ തൂഫാനിടെ പോലീസ് ഉദ്യോഗസ്ഥന് പരുക്ക്

News Desk
1 Min Read

തൃശൂർ ചേലക്കരയിൽ ഓപ്പറേഷൻ തൂഫാനിടെ പൊലീസ് ഉദ്യോഗസ്ഥന് പരുക്ക്. ചേലക്കര സ്റ്റേഷനിലെ സിപിഒ മനുവിനാണ് പരുക്കേറ്റത്. ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പരുക്കേൽക്കുന്നത്. മുഖത്ത് അടക്കം പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ മനുവിനെ ചേലക്കര താലൂക്ക് ആശുപത്രിയിലും, തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ലഹരി ഉപയോ​ഗിക്കുന്ന സംഘം വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. തുടർന്ന് ലഹരി ഉപയോ​ഗിക്കുന്ന മൂന്ന് പേരെ കണ്ടെത്തുകയായിരുന്നു. ഇവരെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോ​ഗസ്ഥന് പരുക്കേറ്റത്. മൂന്നു പ്രതികളിൽ രണ്ടുപേരെ പൊലീസ് പിടികൂടി ഒരാൾ ഓടി രക്ഷപ്പെട്ടു. പിടിയിലായ പുലാക്കോട് കുട്ടാടൻ സ്വദേശികളായ അരുൺ, സുബിൻ എന്നീ പ്രതികളുടെ കയ്യിൽ നിന്നും ഏകദേശം ഒരു ഗ്രാമോളം വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article