ഓപ്പറേഷന്‍ തൂഫാന്‍: 24 മണിക്കൂറിനിടെ 153 അറസ്റ്റ്

News Desk
1 Min Read

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനില്‍ ഇന്നും അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനുള്ളില്‍ 153 പേരാണ് അറസ്റ്റിലായത്. 144 കേസുകളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്. 9 ഗ്രാം എംഡിഎംഎ, 26 കിലോ കഞ്ചാവ്, 2.6 ഗ്രാം ഹാഷിഷ് ഓയില്‍, 2.4 ഗ്രാം ഹെറോയില്‍ എന്നിവ പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3224 കേസുകളിലായി 3466 പേരാണ് അറസ്റ്റിലായത്. 1.6 കിലോ എംഡിഎംഎ, 315 കിലോ കഞ്ചാവ് എന്നിവ ഇതുവരെ പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തുഫാൻ്റെ ഭാഗമായി ഇന്നലെ 137 പേര്‍ അറസ്റ്റിലായിരുന്നു. 126 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. രണ്ടര ഗ്രാം MDMA, 59 കിലോ കഞ്ചാവ്, 4 ഗ്രാം ഹഷിഷ് ഓയില്‍, 3 കഞ്ചാവ് ചെടികള്‍ എന്നിവയും പിടികൂടിയിരുന്നു.

ലഹരി വ്യാപനത്തിന് തടയിടാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ക്യാമ്പയിനാണ് ഒപ്പറേഷന്‍ തൂഫാന്‍. തൂഫാന്‍ വിജിലന്‍സ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article