ചെന്നൈ: വരുമാനം വർധിപ്പിക്കുന്നതിനായി മദ്യ വിപണി ആഗോള കമ്പനികൾക്ക് തുറന്നുകൊടുക്കാൻ തമിഴ്‌നാട് സർക്കാർ ആലോചിക്കുന്നു. എക്‌സൈസ് തീരുവ വർധിപ്പിക്കാനും, പ്രമുഖ ഔട്ട്ലെറ്റുകൾ നവീകരിക്കാനും, വിദേശ മദ്യങ്ങൾ ലഭ്യമാക്കാനും ടാസ്മാക് (TASMAC) അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മദ്യ വിപണിയിലെ അനധികൃത പിരിവുകളും അഴിമതിയും അവസാനിപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിൽ കർശന നടപടികളും സ്വീകരിച്ചു. അതേസമയം നിയന്ത്രണ മേൽനോട്ടവും നടപ്പാക്കലും സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിലാവും.
ആഗോള ബ്രാൻഡഡ് മദ്യം എത്തുന്നതോടെ ഉപഭോക്താക്കൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനാകും. അന്താരാഷ്ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം വരുന്നതോടെ ഉപഭോക്താക്കളെ നിലനിർത്താനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും വരുമാനം കൂട്ടാനും കഴിയുമെന്നാണ് സർക്കാരിൻ്റെ കണക്കുക്കൂട്ടൽ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
