ശ്വാസതടസ്സം, പിന്നാലെ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു

News Desk
0 Min Read

സുഹാർ: ആലപ്പുഴ ജില്ലയിലെ മാങ്കുഴി പാലരിമംഗലം സ്വദേശി മോഹൻ എന്ന് വിളിക്കുന്ന പുഷ്പാംഗദൻ (59) മരിച്ചു. ശ്വാസതടസ്സം നേരിട്ട് കുഴഞ്ഞുവിഴുകയായിരുന്നു. സഹം ഗവർമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സഹമിൽ അൽ അസ്ദഹർ എന്ന മലയാളി റസ്‌റ്റോറന്റിൽ കഴിഞ്ഞ പത്ത് വർഷമായി ഷവർമ ജോലി ചെയ്തുവരികയായിരുന്നു. 20 വർഷത്തോളമായി ഒമാനിൽ പ്രവാസിയായിരുന്നു. ഭാര്യ: സുനിത, ഏക മകൻ അക്ഷയ്. പിതാവ് കുഞ്ഞുരാമൻ, അമ്മ ദേവകി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹമിലെ കൈരളി പ്രവർത്തകർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article