“പ്രസംഗത്തില്‍ പല പ്രയോഗങ്ങളും നടത്തും; ‘പിഎം ശ്രീ അറബിക്കടലില്‍’ ചര്‍ച്ചയാക്കേണ്ടതില്ല”; മലക്കം മറിഞ്ഞ് കെ.എം. ഷാജി

News Desk
1 Min Read

L
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കടലിലെറിയുമെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ.എം. ഷാജി. പ്രസംഗത്തില്‍ നടത്തിയ പ്രയോഗം ചര്‍ച്ചയാക്കേണ്ടതില്ലെന്നും യുഡിഎഫിന്റെ നിലപാടുകളില്‍ അന്നും ഇന്നും മാറ്റമില്ലെന്നും ഷാജി പറഞ്ഞു. ഒന്നും വ്യക്തിപരമായ തീരുമാനങ്ങളല്ലെന്നും സര്‍ക്കാരിന്റെ തീരുമാനമാണെന്നും കെ.എം. ഷാജി പറഞ്ഞു.

സര്‍ക്കാരുകള്‍ എന്നത് മറ്റൊന്നിന്റെ തുടര്‍ച്ചയാണ്. ഉപസമിതിയുടെ നിരീക്ഷണം വരട്ടെ. സാങ്കേതികരമായ പ്രശ്‌നമാണ് പറഞ്ഞത്. ഏത് ഫണ്ടാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വച്ചിരുന്നു. ഒപ്പിട്ടതിന് ശേഷമാണ് നല്‍കിയത്.

ഒറ്റയടിക്ക് പദ്ധതിയില്‍ നിന്നും മാറി പോകാന്‍ കഴിയില്ല. ആശയപരമായ വിഷയങ്ങളുമായി വിയോജിപ്പുണ്ട്. പിഎം ശ്രീ വളരെ വ്യത്യാസമുള്ളതാണ്. അതിന് സമയം വേണം. വൈരാഗ്യ ബുദ്ധി കൊണ്ട് ഇറങ്ങി പോവാന്‍ ആവില്ലെന്നും കെ.എം. ഷാജി പറഞ്ഞു.

വ്യക്തത വരുത്തണമെങ്കില്‍ സര്‍ക്കാരിന് സമയം വേണം. പ്രസംഗത്തില്‍ പല പ്രയോഗങ്ങളും നടത്തും. അറബി കടലില്‍ കൊണ്ട് പോയി കളയാന്‍ സര്‍ക്കാരിന് പറ്റുമോ? അത് ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും കെ.എം. ഷാജി പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article