ലോകകപ്പില്‍ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തില്‍ കരുത്തരായ ചെക്ക് റിപ്പബ്ലിക് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍, രണ്ടാം മത്സരത്തില്‍ ബോസ്‌നിയയ്ക്ക് സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരങ്ങളില്‍ ഖത്തര്‍ കാനഡയെയും, മെക്‌സിക്കോ ദക്ഷിണകൊറിയയെയും നേരിടും.
നാളെ കാനഡയ്‌ക്കെതിരെ ഖത്തര്‍ ഇറങ്ങുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഇരുപതുകാരന്‍ മലയാളി താരം തഹ്‌സിന്‍ മുഹമ്മദിലാണ്. ആദ്യ മത്സരത്തില്‍ അവസരം കിട്ടാതിരുന്ന കണ്ണൂര്‍ സ്വദേശിയായ തഹ്‌സിന്‍ നാളെ കളത്തിലിറങ്ങിയാല്‍ ലോകകപ്പ് ചരിത്രത്തില്‍ പന്തുതട്ടുന്ന ആദ്യ മലയാളി എന്ന സുവര്‍ണ്ണ നേട്ടം സ്വന്തമാക്കാം. ആസ്പയര്‍ അക്കാദമിയിലൂടെ വളര്‍ന്ന്, ഖത്തര്‍ സീനിയര്‍ ടീമിലെത്തിയ വിങ്ങറുടെ ബൂട്ടുകളിലാണ് ഇപ്പോള്‍ മലയാളികളുടെ പ്രതീക്ഷ മുഴുവന്‍.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
