ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ താരമായി മിസ്റ്റി, പെരുമ്പാവൂരിലടക്കം നിര്‍ണായകമായി കെ 9 സ്ക്വാഡിലെ സ്നിഫര്‍

News Desk
1 Min Read

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ താരമായിമാറുകയാണ് മിസ്റ്റി. എറണാകുളം റൂറൽ ജില്ല പോലീസിലെ കെ 9 സ്ക്വാഡിലെ നർക്കോട്ടിക്ക് സ്നിഫർ ആണ് എട്ട് വയസുള്ള ലാബ്രഡോർ റിട്രീവ് വിഭാഗത്തിലെ മിസ്റ്റി. മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ് മിസ്റ്റി.

ഇതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡുകളിലും പെരുമ്പാവൂർ പട്ടണത്തിലും, മറ്റ് സ്റ്റേഷൻ പരിധികളിലും നടന്ന മയക്കുമരുന്ന് വേട്ടയിൽ നിർണ്ണായക സ്വാധീനമായിരുന്നു.

മികച്ച സേവനത്തിന് പല പ്രാവശ്യം ഗുഡ് സർവ്വീസ് എൻട്രി ഉൾപ്പെടെ ബഹുമതി ലഭിച്ചിട്ടുണ്ട്. സീനിയർ സി പി ഒ മാരായ കെ ജെ രാജീവ്, വിഎ ശ്രീകുമാർ എന്നിവരാണ് ഹാൻ്റലർമാർ . മിസ്റ്റിയെ കൂടാതെ എക്സ്പ്ലൊസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരാണ് കെ9 സ്ക്വാഡിലുള്ളത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article