“അവതാരങ്ങളെ തിരിച്ചറിയണം”; സർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം

News Desk
0 Min Read

എറണാകുളം: യുഡിഎഫ് സർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. അവതാരങ്ങളെ സർക്കാർ തിരിച്ചറിയണമെന്ന് വീക്ഷണം. അത്തരക്കാരെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയണമെന്ന് ലേഖനത്തിൽ ഉപദേശം. സർക്കാരുമായി ബന്ധപ്പെട്ട് നിയമനങ്ങളിൽ പാളിച്ചകൾ ഉണ്ടായതോടെയാണ് മുന്നറിയിപ്പുമായി വീക്ഷണം മുഖപ്രസംഗം രംഗത്തെത്തിയത്.

അവതാരങ്ങൾ സർക്കാരിനെ തേടി വരുമെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. അത്തരക്കാരെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയണമെന്ന് ലേഖനത്തിൽ ഉപദേശം നൽകുന്നുണ്ട്. തലവനെ തല്ലിയിട്ട് ഭരണം പിടിക്കാനാണ് സിപിഐഎം ശ്രമം. ഒരുമാസം പ്രായമായ കുഞ്ഞിനെ കാട്ടുമൃഗം ആക്രമിക്കുന്നത് പോലെയാണ് പിണറായി സർക്കാരിനെതിരെ പറയുന്നതെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article