എ. പദ്മകുമാറിനെതിരെ പാർട്ടി നടപടി; സിപിഐഎമ്മിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

News Desk
1 Min Read

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും ജില്ലാ കമ്മിറ്റി അംഗവുമായി എ. പത്മകുമാറിനെതിരെ നടപടി എടുത്ത് സിപിഐഎം. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്ന് ജില്ലാ കമ്മിറ്റിയിലും സെക്രട്ടറിയറ്റിലും ആവശ്യം ഉയർന്നിരുന്നു. നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നായിരുന്നു നിലപാട്. ഇതിനുപിന്നാലെയാണ് പാർട്ടി എ. പത്മകുമാറിനെതിരെ നടപടിയെടുത്തത്.

ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എ. പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്കും ആവശ്യപ്പെട്ടിരുന്നു. പത്മകുമാറിനെതിരെ നടപടി വൈകിയത് കേരളം മുഴുവൻ തിരിച്ചടിക്ക് കാരണമായെന്ന് തോമസ് ഐസക് വിമർശിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്ത് നടപടിയെന്ന് ജില്ലാ കമ്മിറ്റിക്ക് തീരുമാനിക്കാമെന്നും ജില്ലാ കമ്മറ്റി തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസിൽ മുൻ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് തിരിച്ചടി; കോടതിയലക്ഷ്യ നടപടി തുടരാമെന്ന് ഹൈക്കോടതി
ശബരിമല യുവതി പ്രവേശനവും ശബരിമല സ്വർണക്കൊള്ളയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആത്മകഥയിലൂടെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന പത്മകുമാറിന്റെ നിലപാടും യോഗത്തിൽ ചർച്ചയായിട്ടുണ്ടെന്നാണ് വിവരം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article