കാഷ്യർമാർക്കും റിസപ്ഷനിസ്റ്റുകൾക്കും ഇരിപ്പിടം നിർബന്ധം: സുപ്രധാന നീക്കവുമായി സഊദി അറേബ്യ

malayalampress
1 Min Read
Shanghai aerial view with urban architecture and sunset

റിയാദ്: സഊദി അറേബ്യയിൽ സെയിൽസ്, ക്യാഷ്യർമാർ, റിസപ്ഷൻ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇരിപ്പിടങ്ങൾ നൽകുന്നത് നിർബന്ധമാക്കി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.

ജീവനക്കാർക്ക് അവരുടെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നതിനിടയിൽ തന്നെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഇരിപ്പിടങ്ങളാണ് നൽകേണ്ടത്.

സ്ഥാപനങ്ങളിലെ വിശ്രമമുറികളിലോ ബ്രേക്ക് റൂമുകളിലോ കസേരകൾ ഒരുക്കിയത് കൊണ്ട് മാത്രം ഈ നിയമത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കപ്പെടില്ലെന്ന് മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.

ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും അവർക്ക് സുഖകരമായ തൊഴിൽ സാഹചര്യം ഒരുക്കുന്നതിനും സ്ഥാപന ഉടമകൾ ഈ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാണ്.

സ്ഥാപനങ്ങളിൽ ജോലി സമയത്ത് ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ഇത്തരം സൗകര്യങ്ങൾ അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ വിപണിയിലെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ സുപ്രധാന നീക്കം.

വ്യവസ്ഥകൾ പാലിക്കാത്തതും ജീവനക്കാർക്ക് ഇരിക്കാൻ കസേരകൾ നൽകാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ വഴി പരാതിപ്പെടാവുന്നതാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article