തെറ്റിദ്ധാരണ പരത്തരുത്; വിദ്യാർഥി കൺസെഷൻ ഫീസ് കൂട്ടിയിട്ടില്ലെന്ന് കെഎസ്ആർടിസി

News Desk
1 Min Read

തിരുവനന്തപുരം: വിദ്യാർഥി കൺസെഷൻ പുതുക്കൽ ഫീസ് വർധിപ്പിച്ചുവെന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് കെഎസ്ആർടിസി. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നൂറ് രൂപയാണ് ഈടാക്കുന്നത്. ഡിജിറ്റൽ കാർഡിലേക്ക് മാറിയതിന് പിന്നാലെ 110 ആയിരുന്ന തുകയിൽ പത്തു രൂപ കുറച്ചു.

വസ്തുതാ വിരുദ്ധമായ വാർത്തകളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു. കെഎസ്ആർടിസിയുടെ വിദ്യാർഥി കൺസെഷൻ പുതുക്കൽ ഫീസ് പത്ത് രൂപയിൽ നിന്ന് 110 രൂപയാക്കിയെന്നായിരുന്നു പ്രചരണം.

കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി പാസ് പുതുക്കാനുള്ള ഓണ്‍ലൈന്‍ ചാര്‍ജ് 10 രൂപയില്‍ നിന്ന് 110 രൂപയാക്കിയ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു. ഈ നടപടി വിദ്യാര്‍ഥികളോടുള്ള വഞ്ചനയാണ്, കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ഥികളോടുള്ള നീതികേടാണ്. വിദ്യാര്‍ഥികളെ അണിനിരത്തി പ്രതിഷേധം തീര്‍ക്കുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കിയിരുന്നു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article