അടിയന്തര ലാൻഡിംഗ് ശ്രമത്തിനിടെ വിമാനം നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങി തീഗോളമായി; പൈലറ്റും സഹപൈലറ്റും മരിച്ചു

malayalampress
1 Min Read

ഇന്റർനാഷണൽ ഡെസ്ക്: അടിയന്തര ലാൻഡിംഗ് ശ്രമത്തിനിടെ വിമാനം നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങികത്തിയമർന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഒരു എയർപോർട്ടിലാണ് ദാരുണ സംഭവം നടന്നത്. അപകടത്തിൽ പൈലറ്റും സഹപൈലറ്റും മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലാ റോമ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ചെറുവിമാനം ഇടിച്ചിറങ്ങിയത്. ഇവോക്റ്റിഫ് ജി.200 വിമാനമാണ് തകർന്നത്. പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിന് ശേഷം അടിയന്തര ലാൻഡിംഗ് നടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, പ്യൂർട്ടോ റിക്കോയിൽ നിന്ന് നേരത്തെ എത്തി ടേക്ക് ഓഫിന് മുമ്പ് ഇന്ധനം നിറച്ച ശേഷം വിമാനം ടെക്സസിലെ ഓസ്റ്റിനിലേക്ക് ഒരു ചാർട്ടർ സർവീസുമായി പറക്കാൻ തുടങ്ങുകയായിരുന്നു വിമാനം. പറന്നുയർന്ന ഉടൻ മിനിറ്റുകൾക്കകം ഗുരുതരമായ പ്രശ്ങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.

അടിയന്തര പ്രശ്‌നത്തെക്കുറിച്ച് പൈലറ്റ് കൺട്രോൾ ടവറിനെ അറിയിക്കുകയും വിമാനം തിരിച്ചിറക്കാനായി അനുമതി തേടുകയും ചെയ്തു. വിമാനത്താവളത്തിലേക്ക് മടങ്ങാൻ കൺട്രോൾ ടവർ അഭ്യർത്ഥിക്കുകയും ചെയ്തെങ്കിലും ലാൻഡിംഗ് പൂർത്തിയാക്കുന്നതിന് മുമ്പ് വിമാനം തകർന്നു. അതിന്റെ ഫലമായി പൈലറ്റും സഹായിയും മരിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനം ഇടിച്ചിറക്കി തീപിടിക്കുന്നതിയിൻറ് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങൾകാണാം. വീഡിയോ 1, വീഡിയോ 2

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article