സഊദിയിൽ മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

malayalampress
1 Min Read

റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച് സഊദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു. മലപ്പുറം വേങ്ങര ചെറൂർ ചോലക്കൽ സ്വദേശി ഷാഹിദ് ചോലക്കൽ (52) ആണ് തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ നിര്യാതനായത്. ചോലക്കൽ അബൂബക്കറിെൻറ മകനാണ്.

ജിസാനിലെ ദബിയയിൽ ജോലി ചെയ്തുവരികയായിരുന്ന ഷാഹിദിനെ, മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നാണ് ജിസാൻ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം നിലവിൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നുസൈബ പട്ടാണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ഷാഹിദിന്‍റെ സഹോദരൻ മുഹമ്മദ് റാഫിയും അളിയൻ ഷശ്ബീറും ജിസാനിലുണ്ട്. മൃതദേഹം ജിസാനിൽ തന്നെ മറവുചെയ്യുന്നതിനുള്ള നിയമനടപടികൾക്കായി ഷശ്ബീറിെൻറ പേരിൽ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയിട്ടുണ്ട്.

മൃതദേഹം ജിസാനിൽ സംസ്കരിക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ ജിസാൻ കെ.എം.സി.സി വെൽഫയർ വിങ് സജീവമായി രംഗത്തുണ്ട്. കെ.എം.സി.സി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ, വെൽഫയർ വിങ് ചെയർമാൻ ഗഫൂർ വാവൂർ, ഭാരവാഹികളായ ഷമീർ അമ്പലപ്പാറ, സിറാജ് പുല്ലൂരാംപാറ, മുഹമ്മദ് കുട്ടി മേമാട്ടുപ്പാറ, സുൾഫിക്കർ വെളിയഞ്ചേരി, മുസ്തഫ കോഴിക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പുരോഗമിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!