റിയാദ്: ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ നിര്യാതനായി. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി നാലുപുരയിൽ യൂസുഫ് (66) ആണ് മരിച്ചത്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയാണ് ഇദ്ദേഹം മക്കയിൽ എത്തിയത്.
മിനയിൽ നിന്നും അറഫയിലേക്കുള്ള യാത്രയ്ക്കിടെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മിന വാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർനടപടികൾ മക്കയിലെ ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
