ക്രിക്കറ്റ് കളിക്കിടെ മകനുമായി തര്‍ക്കം; പിതാവിനെ കൊലപ്പെടുത്തി യുവാക്കള്‍

News Desk
1 Min Read

കാസര്‍കോട്: കാസര്‍കോട് ബദിയടുക്കയില്‍ ക്രിക്കറ്റ് കളിക്കിടെ മകനുമായുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി യുവാക്കള്‍. കുഡ്ലു ബദ്രുവിലെ സുരേഷ് ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.

കിരണ്‍, അഖിലേഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയില്‍ സുരേഷിന്റെ മകനുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപത്ത് നില്‍ക്കുകയായിരുന്ന സുരേഷിനെ കിരണ്‍ പിച്ചാത്തി കൊണ്ട് മാരകമായി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന് അഖിലേഷ് കൂട്ടുനില്‍ക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സുരേഷിന്റെ മകന്‍ സുഭാഷ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുംബഡാജെ സഹകരണ ബേങ്ക് സെക്യൂരിറ്റി ജീവനക്കാരനാണ് സുരേഷ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!