കളിപ്പാട്ടമെന്ന വ്യാജേന കുറിയര്‍ പാഴ്സലില്‍ എംഡിഎംഎ; എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്നും പിടികൂടിയത് തീവ്രത കൂടിയ ഇനം

News Desk
1 Min Read
വിഡിയോയില്‍ നിന്നുള്ള ചിത്രം

കൊല്ലത്ത് വന്‍ ലഹരിമരുന്നു വേട്ട. എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്നു എം.ഡി.എം.എ പില്‍സ് കണ്ടെടുത്തു. കളിപ്പാട്ടമെന്ന വ്യാജേന കുറിയര്‍ വഴി കച്ചവടം നടത്താന്‍ ശ്രമിച്ച ഗുളികകളാണ് ഡാന്‍സാഫ് സംഘം പിടിച്ചടുത്തത്.

ലക്ഷങ്ങള്‍ വിലയുള്ള ഏറ്റവും തീവ്രത കൂടിയ എംഡിഎംഎ പില്‍സാണ് ഓലയില്‍ക്കടവിലെ എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥി പ്രണവിന്‍റെ വീട്ടില്‍ നിന്നു കണ്ടെത്തിയത്. രാത്രിയില്‍ ഒട്ടേറെ പേര്‍ വന്നു പോകുന്നതില്‍ സംശയം തോന്നിയ ഡാന്‍സാഫ് ടീം എറെക്കാലമായി പ്രണവിനെ നിരീക്ഷിച്ചു വരികയായിരുന്നു.

പ്രണവിന്‍റെ അഛനും അമ്മയും സഹോദരിയും വിദേശത്ത് ആയതിനാല്‍ അമ്മൂമ്മയോടൊപ്പമാണ് ഇവിടെ താമസം. ഇവിടേക്ക് ‘ ഇന്‍ഡോറില്‍ നിന്നും എംഡിഎംഎയുമായി യുവാവ് എത്തുന്നു’ എന്നു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് എംഡിഎഎംഎ പിടിച്ചെടുത്തത്.

ടൂറിസ്റ്റ് ബസില്‍ എത്തിയ അമ്മന്‍നട സ്വദേശി വിഷ്ണുവിനെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രണവിന്‍റെ പങ്ക് വെളിപ്പെട്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വീട്ടില്‍ ലഹരിമരുന്ന് കണ്ടെത്തിയത്. കുറിയര്‍ പാഴ്സലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡിഎംഎ. വിപണിയില്‍ 15 ലക്ഷത്തിലേറെ വില വരും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!