ആറുമാസം മുമ്പാണ് നല്ലൊരു ജീവിതം സ്വപ്നം കണ്ട് സഊദി അറേബ്യയിലെത്തിയത്
ദമാം: കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈലിൽനടന്ന വാഹനാപകടത്തിൽ പ്രവാസി യുവാവ് മരണപ്പെട്ടു. ജാർ ഖണ്ഡ് ബൊക്കാറോ സ്വദേശിയായ 24 കാരൻ തഷ്‌മീം അക്തർ മുഹമ്മദ് ഉവൈസ് സർവാർ ആണ് മരിച്ചത്. കാറിടിച്ച് ആണ് മരണം.
ജുബൈൽ ഹൈവേയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ തഷ്‌മീമിനെ കാർ ഇടിക്കുക യായിരുന്നു. അപകടമുണ്ടായ ഉടൻ ദൃക്സാക്ഷികൾ അറിയിച്ചതിനെത്തുടർന്ന് റെഡ് ക്രസന്റ് സ്ഥലത്തെത്തയാണ് നടപടികൾ സ്വീകരിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ഉടൻ തന്നെ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ തഷ്‌മീം ആറുമാസം മുമ്പാണ് സഊദി അറേബ്യയിൽ എത്തിയത്. മുഹമ്മദ് ഒവൈസ് സർവർ, നസീൻ പർവിൻ ദമ്പതികളുടെ മ കനാണ്. മയ്യിത്ത് ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
