റിയാദ്: ആതുരസേവന രംഗ ത്ത് സ്നേഹത്തിന്റെയും കരു തലിന്റെയും നറുവെളിച്ചം തൂ കുന്ന ഭൂമിയിലെ മാലാഖമാർ ക്കായി ഗൾഫ് മലയാളി ഫെഡ റേഷൻ (ജി.എം.എഫ്.) ഏർപ്പെ ടുത്തിയ മദർ തെരേസ കർമ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോക നഴ്സസ് ദിനത്തോടനു ബന്ധിച്ച് ജിസിസിയിലെ വിവി ധ രാജ്യങ്ങളിലെ 15 മലയാളി നഴ്സുമാരെ പുരസ്ക്‌കാരത്തിന് തിരഞ്ഞെടുത്തത്. ആത്മസ മർപ്പണത്തിന്റെ പാതയിൽ രോഗികൾക്ക് സാന്ത്വനമേകു ന്ന നഴ്സിംഗ് സമൂഹത്തോടു ള്ള ആദരസൂചകമായാണ് ജി.എം.എഫ്. ബഹുമതി സമ്മാ നിക്കുന്നത്. ജിഎംഎഫ് വിവി ധ ജിസിസി രാജ്യങ്ങളിൽ സം ഘടിപ്പിക്കുന്ന പ്രൗഢ ചട ങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
നൂറിലധികം അപേക്ഷകളിൽ നിന്നാണ് അർഹരായവരെ കണ്ടെത്തിയത്. യുഎഇയിൽ നി ന്ന് കല കൃഷ്ണൻ ബാലഗോപാൽ, അനു പോൾ ഡേവിഡ്, ദീപ്‌തി സുബ്രഹ്മണ്യൻ എന്നി വർക്കാണ് പുരസ്കാരം. ഖത്തറിൽ നിന്ന് ബിന്ദു ഉണ്ണിസൺ, മിനി സലി, സിനി ദീപു എന്നി വരും പുരസ്‌കാരത്തിന് അർഹരായി. ഒമാനിലെ സേവന മികവിന് ഫൗസിയ ഇസ്‌മായിൽ, സുരകുമാരി പ്രമോദ് എന്നിവരെ തിരഞ്ഞെടുത്തു. കുവൈത്തിൽ നിന്ന് വിജയേഷ് എം. വേലായുധനും ബഹ്റൈനിൽ നിന്ന് ബീന പി.പി.യും പുരസ്കാരത്തിന് അർഹരായി. സഊദിഅറേബ്യയിൽ നിന്ന് സുമതി ഷാജിത ബേബി, സുജ മൈമൻ, സിന്ധു ആനി, അനു പോൾ, മുഹമ്മദ് ഷാ എന്നിവരെയും തിരഞ്ഞെടുത്തു.
ജി.എം.എഫ്. രക്ഷാധികാരി ഡോ. ജയചന്ദ്രൻ്റെ നേതൃത്വ ത്തിലുള്ള സമിതിയാണ് പുര സ്ക്കാര ജേതാക്കളെ തിരഞെഞ്ഞെടുത്തത്. ജിസിസി വനി താ കോഓർഡിനേറ്റർ കമർബാ നു വലിയത്ത് ജേതാക്കളുടെ പേരുവിവരങ്ങളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഗൾ ഫ് നാടുകളിൽ പ്രവാസികളുടെ യും സ്വദേശികളുടെയും കണ്ണീ രൊപ്പാൻ മലയാളി നഴ്സുമാർ നടത്തുന്ന സമാനതകളില്ലാത്ത ഇടപെടലുകൾ ലോകത്തിനു മുന്നിലെത്തിക്കുകയാണ് സം ഘടനയുടെ ലക്ഷ്യമെന്ന് ഭാര വാഹികൾ പറഞ്ഞു. പുരസ്കാ രത്തിന് അർഹരായവരെ ചെ യർമാൻ റാഫി പാങ്ങോട് അഭി നന്ദിച്ചു. പുരസ്കാര പ്രഖ്യാപന യോഗത്തിൽ ജയൻ കൊടുങ്ങ ല്ലൂർ, അബ്ദുൽ അസീസ് പവിത്ര, ഹരികൃഷ്‌ണൻ കണ്ണൂർ, ഷാജി മഠത്തിൽ, ടോം മാത്യു, അഫ് സൽ കണ്ണൂർ, സജീർ പെരുംകു ളം, സജീർ ചിതറ, ഹിബ അബ്ദു സ്സലാം, നൗഷാദ് കിളിമാനൂർ, അബ്ദുൽസലാം എന്നിവർ പങ്കെടുത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
