മണ്ഡലത്തിൽ കെ.എം ഷാജിക്ക് ലഭിക്കുന്ന ഭൂരിപക്ഷം എത്രയെന്ന പ്രവചന മത്സരത്തിൽ മുഹമ്മദ് മുസ്തഫ വലിയോറ ഒന്നാം സമ്മാനത്തിനർഹനായി
ദമാം: കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോർഡുകൾ കാറ്റിൽ പറത്തിയ തിരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി വേങ്ങര മണ്ഡലം കെ.എം.സി.സി പ്രവർത്തകർ. ആവേശത്തോടെ മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും വിജയാരവം മുഴക്കിയും ആഘോഷത്തിന് നിറം പകർന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
യുഡിഎഫ് മുന്നോട്ട് വെച്ച ജനോപകാരപ്രദമായ വികസനത്തിലൂന്നിയ ജനകീയ പദ്ധതികൾക്കും ജനപ്രിയരായ നേതാക്കൾക്കും ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുപോലെ ചേർത്തുപിടിച്ച ഷാജിയുടെ ചുറുചുറുക്കുള്ള പ്രവർത്തന ശൈലിയാണ് മണ്ഡലത്തിൽ വലിയ ഭൂരിപക്ഷം നേടിക്കൊടുത്തതെന്നും ഈ വിജയം വേങ്ങരയുടെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതാണെന്നും യോഗം അഭിപ്രായപെട്ടു.
കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തിൽ ദീർഘകാലമായി മണ്ഡലത്തിൽ നടത്തിയ തുല്യതയില്ലാത്ത ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്കും ജനങ്ങളുമായി പുലർത്തിയ ആത്മബന്ധത്തിനുമുള്ള അംഗീകാരം കൂടിയായാണ് പ്രവാസികളായ പ്രവർത്തകർ ഈ വിജയത്തെ വിലയിരുത്തിയത്. പ്രവാസികളുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുന്ന ഒരു സർക്കാറാണ് അധികാരമേൽക്കാൻ പോകുന്നതെന്നും, പ്രകടനപരതയ്ക്കപ്പുറം പ്രവാസികളെ ഈ സർക്കാർ ചേർത്ത് പിടിക്കുമെന്നും നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
ദമ്മാം വേങ്ങര കെ.എം.സി.സി സംഘടിപ്പിച്ച, മണ്ഡലത്തിൽ കെ.എം ഷാജിക്ക് ലഭിക്കുന്ന ഭൂരിപക്ഷം എത്രയെന്ന പ്രവചന മത്സരത്തിൽ മുഹമ്മദ് മുസ്തഫ വലിയോറ (30354) ഒന്നാം സമ്മാനത്തിനർഹനായി. അബ്ദുൽ അസീസ് കുന്നുംപുറം (31000) രണ്ടാം സമ്മാനവും ഹമീദ് മരക്കാശേരി (31010) മൂന്നാം സമ്മാനവും നേടി മത്സരത്തിൽ വിജയികളായി.
6അലിഭായ് ഊരകത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സൗദി കെ.എം.സി.സി സാംസ്കാരിക സമിതി ചെയർമാൻ മാലിക് മഖ്ബൂൽ ഉദ്ഘാടനം ചെയ്തു. വിജയാഘോഷ പരിപാടിയിൽ ജില്ലാ, മണ്ഡലം ഭാരവാഹികളായ ഹുസ്സൈൻ കെ.പി, കരീം ടി.ടി, അബ്ദുസമദ് കെ.പി, ബീരാൻകുട്ടി ചേറൂർ, മജീദ് കാമ്പ്രൻ, സിറാജ് ഊരകം തുടങ്ങിയവർ സംസാരിച്ചു. അബ്ദുസമദ് വേങ്ങര സ്വാഗതവും സലാഹുദ്ധീൻ വേങ്ങര നന്ദിയും പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
