മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍. പുന്നപ്പുഴയില്‍ മുങ്ങിതാഴുകയായിരുന്ന ഷെബിന്‍ഷാനെയാണ് അമല്‍ഷാന്‍ എന്ന പതിനൊന്നുകാരന്‍ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. സി.പി.ആര്‍ നല്‍കാനും കൊച്ചു മിടുക്കന്‍ മറന്നില്ല.
മലപ്പുറം വഴിക്കടവിലാണ് ഷെബിന്‍ഷാനിന്റെയും അമല്‍ഷാനിന്റെയും വീട്. വല്ല്യുപ്പയുടെയും വല്ല്യുമ്മയുടെയും മറ്റു ബന്ധുകളോടും ഒപ്പമാണ് ഇരുവരും പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവിലെത്തിയത്.നീന്തി കുളിക്കുന്നതിനിടെ ഷെബിന്‍ഷാന്‍ കയത്തില്‍ അകപ്പെട്ടു.ഷെബിന്‍ഷാന്‍ മുങ്ങി താഴുന്നത് കണ്ട് അമല്‍ഷാന്റെ വല്ല്യൂപ്പ അബൂബക്കര്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി. എന്നാല്‍ അബൂബക്കര്‍ ചുഴിയില്‍ അകപ്പെട്ടു. ഇതോടെ അമല്‍ഷാന്‍ പുഴയിലേക്ക് ചാടി. ധീരത കൈവിടാതെ കൂട്ടുകാരനെ അതിസാഹസികമായി കരയിലെത്തിച്ചു.
എങ്ങനെ സി.പി.ആര്‍ നല്‍കാം എന്ന അഞ്ചാം ക്ലാസിലെ പാഠഭാഗവും അമല്‍ഷാന് സഹായമായി. ജലസേചനത്തിനായുള്ള പമ്പ് ഹൗസ് സ്ഥാപിച്ച ഇവിടെ രണ്ടാള്‍ താഴ്ച്ചയില്‍ വെള്ളമുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
