തിരുവനന്തപുരം: കവടിയാറില്‍ അമിതവേഗതയിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവതിക്കു ദാരുണാന്ത്യം. നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ആഷിക്കിന് പരുക്കുണ്ട്.
കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലാണ് നൗഷികയെ എസ്‌യുടി ആശുപത്രിയിലെത്തിച്ചത്. കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് കയറി രണ്ടു പേരെ ഇടിച്ചു തെറിപ്പിച്ച ശേഷം മറ്റു രണ്ടു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. നിരവധി പേര്‍ക്കു പരുക്കേറ്റുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. നാലു കാറും രണ്ടു ബൈക്കുമാണ് അപകടത്തില്‍പെട്ടത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
