ദുബായ്: ഇറാൻ വീണ്ടും വ്യോമാക്രമണം തുടങ്ങിയ സാഹചര്യത്തിൽ രാജ്യത്തെ സ്കൂളുകളും യൂണിവേഴ്സിറ്റികളും ഓൺലൈൻ ക്ലാസുകളിലേക്കു മാറി. വെള്ളിയാഴ്ചവരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായി മാത്രമാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്നലെ മൂന്നര മണിക്കൂറിനുള്ളിൽ 5 തവണയാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്.
സ്കൂളുകളിൽ അതതു ദിവസത്തെ ടൈംടേബിൾ അനുസരിച്ചായിരിക്കും ഓൺലൈൻ ക്ലാസുകൾ പ്രവർത്തിക്കുക. വരു ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തിയ ശേഷമാകും ഓൺലൈൻ ക്ലാസുകൾ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. യൂണിവേഴ്സിറ്റികളിലും കോളജുകളിലും വെള്ളിയാഴ്ചവരെ ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടായിരിക്കു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
