കൊച്ചി: ഓടിതുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണു യുവതി മരിച്ചു. കൊല്ലം സ്വദേശിനി ചിപ്പിയാണ് മരിച്ചത്. 35 വയസ്സായിരുന്നു. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലാണ് അപകടമുണ്ടായത്.
പുലര്‍ച്ചെയുള്ള വഞ്ചിനാട് എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ട്രെയിന്‍ ഓടിതുടങ്ങിയപ്പോള്‍ ചിപ്പി കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി ട്രെയിനിനടിയില്‍ വീഴുകയായിരുന്നു. ചിപ്പിയുടെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടം കാരണം ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
