കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്ന പൗരന്മാർ എൽഡിഎഫിനൊപ്പമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ
കൊച്ചി: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലം. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 10 വര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം.
തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാവുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍ ഫലവും വ്യക്തമാക്കുന്നത്. 70 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് സിഎന്‍എന്‍- ന്യൂസ്18 എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. കേരളത്തിൽ 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നത്. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് പ്രധാന മുന്നണികളും വലിയ ആത്മവിശ്വാസത്തിലാണ്. വികസനത്തുടര്‍ച്ചയും ജനക്ഷേമ പദ്ധതികളും വോട്ടായി മാറുമെന്നും വീണ്ടും അധികാരത്തില്‍ എത്താമെന്നും ഇടതുമുന്നണി വിശ്വസിക്കുന്നു.
ബംഗാളിൽ ‘ദീദിയെ’ അട്ടിമറിക്കുമോ ബിജെപി? എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത് ബംഗാളിൽ താമരക്കാലം, ഭരണം ബിജെപി പിടിക്കുമെന്ന് പ്രവചനം
കൊൽക്കത്ത: ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി നയിക്കുന്ന എൻഡിഎ അധികാരം പിടിച്ചെടുക്കുമെന്ന് വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ. തെരഞ്ഞെടുപ്പ് കാലത്തടക്കം ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്കും കോടതി നടപടികൾക്കും വേദിയായ പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തുടർച്ചയായ ഭരണം അവസാനിപ്പിച്ച് എൻഡിഎ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് സൂചനകൾ.
മാധ്യമ ചർച്ചകളിലും ദേശീയ രാഷ്ട്രീയത്തിലും വലിയ ശ്രദ്ധ നേടിയ സംസ്ഥാനത്ത് പ്രമുഖ ഏജൻസികളായ പി മാർക്ക് (P-MARQ), മാട്രിസ്, പോൾ ഡയറി എന്നിവരുടെ എക്സിറ്റ് പോളുകൾ ഭരണ മാറ്റമാണ് പ്രവചിക്കുന്നത്.
ഇതിൽ പി മാർക്ക് പുറത്തുവിട്ട പ്രവചന കണക്കുകൾ പ്രകാരം 294 അംഗ നിയമസഭയിൽ ബിജെപിക്ക് 150 മുതൽ 175 വരെ സീറ്റുകൾ ലഭിച്ചേക്കും. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകൾ വേണ്ട സംസ്ഥാനത്താണ് ബിജെപിക്ക് ഇത്രയും വലിയ വിജയം ഈ സർവേ പ്രവചിക്കുന്നത്. അതേസമയം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ഇത്തവണ 118 മുതൽ 138 വരെ സീറ്റുകൾ മാത്രമേ ലഭിക്കാനിടയുള്ളൂ എന്നും സർവേ സൂചിപ്പിക്കുന്നു.
മാട്രിസ് – മാട്രിസ് പ്രവചന കണക്കുകൾ പ്രകാരം ബിജെപിക്ക് 146 മുതൽ 161 വരെ സീറ്റുകളും ടിഎംസിക്ക് 125 മുതൽ 140 വരെ സീറ്റുകളും ലഭിച്ചേക്കും.6 മുതൽ 10 വരെ സീറ്റുകൾ മറ്റുപാർട്ടികൾക്കും ലഭിക്കുമെന്നാണ് പ്രവചനം. പോൾ ഡയറി 142 മുതൽ 171 വരെ സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുമ്പോൾ, 99 മുതൽ 127 വരെ സീറ്റുകൾ ടിഎംസിക്ക് പ്രവചിക്കുന്നു. 1 സീറ്റാണ് മറ്റുള്ളവർക്ക് പ്രവചിക്കുന്നത്.

