കാസർഗോഡ്: അഡൂരിൽ വീട്ടിൽ മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണമോതിരം ചേരയുടെ ശരീരത്തിൽ കുടുങ്ങിയ നിലയിൽ. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മേശവലിപ്പ് തുറന്ന കുട്ടികളാണ് ചേരയെ ആദ്യം കണ്ടത്. കുട്ടികൾ തലനാരിഴയ്ക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. വനം വകുപ്പിൻ്റെ സ്നേക്ക് റെസ്ക്യൂവർമാർ എത്തി ചേരയെ മേശവലിപ്പിൽ നിന്ന് പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി.
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക കര്‍മ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. കനിവ് 108 വഴി അഞ്ച് ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കിയെന്നും പാമ്പുകടി കേസുകള്‍ നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
151 സര്‍ക്കാര്‍ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളിലും ആന്റിവെനം ലഭ്യമാണ്. ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിങ് നടത്തും. പിഎച്ച്സി/സിഎച്ച്സികളിലും ആന്റിവെനം ലഭ്യമാക്കും. ഹമ്പ് നോസ് പിറ്റ് വൈപ്പര്‍, മലബാര്‍ പിറ്റ് വൈപ്പര്‍ തുടങ്ങിയവയുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകളും നടപ്പാക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
