റിയാദ്: ശനിയാഴ്ച മുതൽ ഞായറാഴ്ച വരെ റിയാദ് മേഖലയിലുടനീളം മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി പ്രവചിച്ചു. പ്രതീക്ഷിക്കുന്ന മഴ റിയാദ് നഗരത്തെയും അൽ ദിലം, അൽ മുസാഹിമിയ,ദുർമ്മ, അൽ ഖിദ്ദിയ, ദിരിയ, ഹോതാത് ബനി തമീം, അൽ ഹാരിഖ്, അൽ ഖർജ്, മറാത്ത് എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളെയും ബാധിക്കും.
കാലാവസ്ഥയിൽ ജാഗ്രത പാലിക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും അപകടസാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
