- യൂസഫ് നാല് മാസം മുമ്പാണ് ജോലി തേടി സഊദിയിൽ എത്തിയത്
ധാക: സഊദി അറേബ്യയിലെ കിഴക്കൻ നഗരമായ ദമാമിൽ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞു വീണു പ്രവാസി യുവാവിന് ദാരുണാന്ത്യം. ജോലിസ്ഥലത്ത് മതിൽ ഇടിഞ്ഞുവീണ് 24 കാരനായ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് യൂസഫ് ആണ് കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ദുരന്തം. പുതുതായി നിർമ്മിച്ച ഒരു കെട്ടിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. സഊദി പൗരൻ പുതുതായി നിർമ്മിച്ച വീടിന്റെ വൈദ്യുത ജോലികൾക്കായി മതിലിൽ പണിയെടുക്കുന്നതിനിടെ പെട്ടെന്ന് അത് അയാളുടെ മേൽ ഇടിഞ്ഞുവീണ് അയാൾ തൽക്ഷണം മരിച്ചതായി ദൃക്‌സാക്ഷിയും സൈറ്റ് സൂപ്പർവൈസറുമായ മുഹമ്മദ് ഹാസിബ് പറഞ്ഞു.
നോഖാലിയിലെ മഹ്താപൂർ ഗ്രാമവാസിയായ യൂസഫ് നാല് മാസം മുമ്പാണ് ജോലി തേടി സഊദിയിൽ എത്തിയത്. കുട്ടിക്കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നയാളായിരുന്നു യൂസുഫ് എന്ന് യുഎഇയിലെ പ്രവാസി പത്രപ്രവർത്തകനും അയൽവാസിയുമായ മണിക് ഹൊസൈൻ പറഞ്ഞു. ഭാര്യയും ഒരു വയസ്സുള്ള മകളും അദ്ദേഹത്തിനുണ്ട്.
മൃതദേഹം ഇപ്പോൾ ദമ്മാം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബംഗ്ലാദേശിലേക്ക് ഉടൻ കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ അധികൃതർ പൂർത്തിയാക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
