ഇറാൻ ആക്രമണത്തിൽ അമേരിക്കക്ക് ഉണ്ടായത് ചില്ലറ നാശനാഷ്ടമൊന്നുമല്ല, ഖത്തറിലെ ഉദൈദ് വ്യോതാവളത്തിലെ കനത്ത നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

malayalampress
1 Min Read

ദോഹ: മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ കടുത്ത ആക്രമണത്തിൽ നേരിട്ടത്ത്കനത്ത നാശനഷ്ടം. ആക്രമണതിന്റെ ആദ്യ സമയങ്ങളിൽ ഇക്കാര്യങ്ങൾ പുറത്ത് വന്നിരുന്നില്ലെങ്കിലും ഇപ്പോൾ വരുന്ന വാർത്തകളും വീഡിയോകളും ഇത് വ്യക്തമാക്കുന്നതാണ്. ഇറാന്റെ കടുത്ത ആക്രമണത്തിൽ മേഖലയിലെ ഏറ്റവും വലിയ അരിക്കൻ സൈനിക ക്യാമ്പ് ആയ ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളം ഏകദേശം പൂർണ്ണമായും തകർന്ന നിലയിലാണ്.

ഇറാൻ നടത്തിയത് അതിശക്തമായ ആക്രമണത്തിന്റെ അതിഭീകര നാശനാഷ്ടങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ റിപ്പോർട്ട് അൽ ജസീറ പുറത്ത് വിട്ടു. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ വെളിപ്പെടുത്തുന്ന ഭീകര ദൃശ്യങ്ങള്‍ ആണ്  അല്‍ജസീറ ചാനല്‍ പുറത്തുവിട്ടത്. അല്‍ഉദൈദ് വ്യോമതാവളത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇത് വ്യക്തമാക്കുന്നു. ഇറാന്‍ ആക്രമണത്തില്‍ അല്‍ഉദൈദ് വ്യോമതാവളത്തിനുണ്ടായ കേടുപാടുകള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്.

വ്യോമതാവളത്തിലെ ഏതാനും കെട്ടിടങ്ങള്‍ തകര്‍ന്നത് വീഡിയോ കാണിക്കുന്നു. ഇത് നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. നാല്‍പതു ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടെ അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെ പലതവണ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

സഊദി അറേബ്യ, കുവൈത്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെയും അമേരിക്കൻ കേന്ദ്രങ്ങളിലും ഇറാൻ നടത്തിയ ആക്രമണങ്ങളിൽ കനത്ത നാശനാഷ്ടങ്ങൾ ആണ് ഉണ്ടായിരുക്കുന്നത്. എന്നാൽ, നാണക്കേട് ഭയന്ന് പലതും പുറത്ത് വിടാതെയിരിക്കുന്നത്തെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വഴി പുറത്ത് വരുന്ന വിവരങ്ങൾ. ലോകത്തെ തന്നെ ഏറ്റവും നൂതനവും വിലപിടിപ്പും ഉള്ള ആകാശ ചാരൻ അമേരിക്കയുടെ വൻ വിമാനം സഊദിയിൽ നടത്തിയ ആക്രമണത്തിൽ തകർന്ന വാർത്ത ഏതാനും ദിവസം മുമ്പ് പുറത്ത് വന്നിരുന്നു.

അൽ ജസീറ പുറത്ത് വിട്ട വീഡിയോ കാണാം താഴെ 👇

വീഡിയോ 1

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!