Tuesday, 21 May - 2024

നെറ്റില്ലെങ്കിലും വാട്സ്ആപ്പിലൂടെ ഫയലുകൾ അയക്കാം; പുതിയ ഫീച്ചർ ഉടൻ

മെറ്റ അതിൻ്റെ സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനായ വാട്സ്ആപ്പിൽ ഒരു സുപ്രധാന ഫീച്ചറുമായി എത്താൻ പോവുകയാണ്. ഇന്റർനെറ്റ് ഇല്ലാതെ ഫയലുകൾ അയക്കാൻ സഹായിക്കുന്ന ഫീച്ചറിലാണ് വാട്സ്ആപ്പ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അതായത് ലോക്കൽ നെറ്റ്‌വർക്ക് വഴി ഫയലുകൾ പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിലവിൽ ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഇന്റർനെറ്റ് കണക്ഷനില്ലാതെ വാട്സ്ആപ്പിലൂടെ അയക്കാൻ കഴിയില്ല. എന്നാൽ, ഇനി ഓഫ് ലൈനിലും അത്തരം ഫയലുകൾ വാട്സ്ആപ്പ് ഉപയോഗിച്ച് അയക്കാൻ കഴിയും എന്നതാണ് പ്രത്യേകത. നേരത്തെ പ്ലേസ്റ്റോറിൽ ഉണ്ടായിരുന്ന സെൻഡർ, ഷയർഇറ്റ് പോലെയുള്ള ആപ്പുകൾ പ്രവർത്തിച്ചിരുന്നതിന് സമാനമാകും വാട്സ്ആപ്പിലെ പുതിയ ഫീച്ചർ.

ഈ ഫീച്ചർ ഉപയോഗിച്ച് അയക്കുന്ന ഫയലുകളെല്ലാം തന്നെ എൻക്രിപ്റ്റഡ് ആയിരിക്കും. അതായത് അയക്കുന്ന സന്ദേശങ്ങളിൽ വേറൊരാൾക്ക് കൈകടത്താൻ കഴിയില്ലെന്ന് ചുരുക്കം. വരാനിരിക്കുന്ന അപ്‌ഡേറ്റ് വഴി ഈ ഫീച്ചർ ലഭിക്കുമെങ്കിലും വാട്സ്ആപ്പിന് ചില പെർമിഷനുകൾ കൊടുത്താലെ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.

അതേസമയം ആർക്കാണോ ഫയലുകൾ അയക്കേണ്ടത് അവരുടെ വാട്‌സ്ആപ്പിലും ഈ ഫീച്ചർ ലഭ്യമായിരിക്കണം. ഇങ്ങനെയുള്ള ഫോണുകള്‍ പരിസരത്തുണ്ടെങ്കിൽ അത് കണ്ടെത്താൻ ഈ ഫീച്ചറിൽ തന്നെ ഓപ്ഷനും ഉണ്ടായിരിക്കും. ബ്ലൂടൂത്ത് പോലെ തന്നെയാകും ഈ ഫീച്ചറും പ്രവർത്തിക്കുക.

ആവശ്യമില്ലെങ്കിൽ സ്കാനിങ് ഓഫാക്കാനും സാധിക്കും. സമീപത്തുള്ള ഉപകരണങ്ങൾ കണ്ടെത്തുന്നതിന് പുറമെ, നിങ്ങളുടെ ഫോണിലെ സിസ്റ്റം ഫയലുകളും ഫോട്ടോ ഗാലറിയും ആക്സസ് ചെയ്യാനും വാട്‌സ്ആപ്പിന് അനുമതി നൽകേണ്ടതുണ്ട്. മറ്റൊരു ഫോണുമായി കണക്റ്റ് ചെയ്യാൻ കഴിയുന്നത്ര അടുത്താണോ എന്ന് പരിശോധിക്കാൻ ആപ്പിന് ലൊക്കേഷൻ പെർമിഷനും നൽകണം. ഇത്തരത്തിലുള്ള അനുമതിയൊക്കെ ആവശ്യമാണെങ്കിലും അയക്കുന്ന ഫയലുകൾക്കൊന്നും ഒരു ‘കോട്ടവും’ സംഭവിക്കില്ല. ഷയർഇറ്റ് പോലെയുള്ള ആപ്പുകൾ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് അതിന് സമാനമാകും പുതിയ ഫീച്ചർ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: