Saturday, 18 May - 2024

പുതിയ ചരിത്രം, സഊദിയിൽ വരുന്നു സ്വിസ് ബാങ്ക്; ശാഖ തുറക്കാൻ അനുമതി നൽകി മന്ത്രിസഭ

റിയാദ്: പ്രമുഖ സ്വിസ് ബാങ്കായ യു.ബി.എസ്.എ.ജിക്ക് സഊദി അറേബ്യയിൽ ശാഖ തുറക്കാൻ മന്ത്രി സഭായോഗം അനുമതി നൽകി. കഴിഞ്ഞ ദിവസം സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചരിത്രപരമായ തീരുമാനം. വിദേശരാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള നിക്ഷേപം സഊദിയിലേക്ക് ആകർഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുകളിലൊന്നാണിത്.

ഏത് രാജ്യക്കാരനും ഏറ്റവും സുരക്ഷിതമായി പണനിക്ഷേപം നടത്താൻ സൗകര്യമൊരുക്കുന്ന സ്വിസ് ബാങ്കുകളിലൊന്നായാണ് പ്രമുഖ സ്വിസ് ബാങ്കായ യു.ബി.എസ്.എ.ജി യെ ലോകം കാണുന്നത്. ഇങ്ങനെയുള്ള ഒരു ബാങ്ക് സഊദിയിലേക്ക് വരുന്നത് എല്ലാത്തരം നിക്ഷേപകരേയും ഒരുപോലെ ആകർഷിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഒപ്പം വിദേശ നിക്ഷേപം നേരിെട്ടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പായി ചൈനയിലെ ഹോങ്കോങ് പ്രത്യേക ഭരണമേഖല ഭരണകൂടവുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രമുണ്ടാക്കാനും മന്ത്രിസഭ അനുവാദം നൽകി.

Most Popular

error: