റിയാദ്: സഊദിയിൽ നിരവധി തൊഴിലുകളിൽ ഇന്ന് മുതൽ സ്വദേശികൾക്ക് മാത്രമായി നിശ്ചയപ്പെടുത്തി. ഇതോടെ സെക്രട്ടറി, ട്രാൻസ്ലേറ്റർ, സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി എന്നീ തസ്തികകൾ ഇന്ന് മുതൽ 100 ശതമാനം സ്വദേശികൾക്ക് മാത്രമായിരിക്കും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് അൽ റാജ്ഹിയാണ് കഴിഞ്ഞയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്തെ സ്വദേശി യുവതി യുവാക്കൾക്കളായ 20,000-ത്തിലധികം തൊഴിലവസരങ്ങൾ നൽകുന്ന തീരുമാനമാണിത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ഈ തൊഴിലുകളിൽ സഊദികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനിച്ചത്.
ഇതോടൊപ്പം തന്നെ ട്രാൻസ്‌ലേറ്റർ, സ്റ്റോക്ക് കീപ്പർമാർ എന്നിവർക്ക് അടിസ്ഥാന ശമ്പളം 5,000 റിയാലായും നിശ്ചയിച്ചിട്ടുണ്ട്.
സ്വദേശിവത്കരണ നടപടികളുടെ വിശദാംശങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബറില്‍ ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം പ്രഖ്യാപനം നടത്തുകയും ഇത്തരം പ്രൊഫഷനുകളിലുള്ളവരെ മറ്റ് തസ്തികകളിലേക്ക് മാറ്റുന്നതിന് ആറു മാസം സമയപരിധി നല്‍കുകയും ചെയ്തിരുന്നു. അന്ന് ചില തസ്തികകളിൽ ഭാഗികമായ സഊദി വത്കരണം പ്രഖ്യാപിച്ചിരുന്നു. മാർക്കറ്റിങ് ജോലികളിൽ 30 ശതമാനം സ്വദേശിവത്കരണവും ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
കഴിഞ്ഞ ഒക്ടോബറിൽ സഊദി വത്കരണം പ്രഖ്യാപിച്ച പ്രൊഫഷനുകൾ, മെയ് എട്ട് മുതൽ ഇത് നിലവിൽ വന്നു
സപ്പോര്‍ട്ടിംഗ് അഡ്മിനിസ്‌ട്രേറ്റീവ് മേഖല: ട്രാന്‍സ്‌ലേറ്റര്‍, സ്‌പോട്ട് ട്രാന്‍സ്‌ലേറ്റര്‍, ലാംഗ്വേജ് സ്‌പെഷ്യലിസ്റ്റ്, സ്റ്റോര്‍ കീപര്‍, സെക്രട്ടറി, സെക്രട്ടറി ആന്റ് ഷോര്‍ട്ട് ഹാന്‍ഡ് റൈറ്റര്‍, എക്‌സിക്യുട്ടീവ് സെക്രട്ടറി, ഡാറ്റാ എന്‍ട്രി ക്ലര്‍ക്ക്.
മാര്‍ക്കറ്റിംഗ് മേഖല: മാര്‍ക്കറ്റിംഗ് മാനേജര്‍, മാര്‍ക്കറ്റിംഗ് സെയില്‍സ് എക്‌സ്‌പേര്‍ട്ട്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് റിസര്‍ച്ച് ആന്റ് ബിസിനസ് ഇന്‍ഫര്‍മേഷന്‍ മാനേജര്‍, ഫോട്ടോഗ്രാഫി സ്‌പെഷ്യലിസ്റ്റ്, അഡ്വര്‍ടൈസ്‌മെന്റ് മാനേജര്‍, അഡ്വര്‍ടൈസിംഗ് ആന്റ് പബ്ലിഷിംഗ് എഡിറ്റര്‍, അഡ്വര്‍ടൈസിംഗ് ആന്റ് പബ്ലിസിറ്റി ഏജന്റ്, അഡ്വര്‍ടൈസിംഗ് ഡിസൈനര്‍, കൊമേഴ്‌സ്യല്‍ അഡ്വര്‍ടൈസ്‌മെന്റ് ഫോട്ടോഗ്രാഫര്‍, കൊമേഴ്‌സ്യല്‍ അഡ്വര്‍ടൈസിംഗ് ആര്‍ടിസ്റ്റ്, അഡ്വര്‍ടൈസിംഗ് ആന്റ് പബ്ലിക് റിലേഷന്‍സ് മാനേജര്‍, അഡ്വര്‍ടൈസിംഗ് മാനേജര്‍.
അഞ്ചും അതിലധികവും ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ ഈ പ്രൊഫഷനുകളില്‍ 30 ശതമാനമാണ് സൗദിവത്കരണം നിര്‍ബന്ധമുള്ളത്. 32,000 ത്തോളം സഊദി പൗരന്മാര്‍ക്ക് ഈ പുതിയ പ്രഖ്യാപനം വഴി ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. നാലു പേരുള്ള ചെറുകിട കമ്പനികളെ ഈ വ്യവസ്ഥ ബാധിക്കില്ല.
മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ സഊദിവത്കരണം പ്രഖ്യാപിച്ചു, മുപ്പതിനായിരത്തിലധികം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും
മാർക്കറ്റിംഗ്, സപ്പോർട്ടീവ് അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷനുകളിൽ സഊദിവത്കരണം: കൂടുതൽ വിവരങ്ങൾ പുറത്ത്, പ്രൊഫഷനുകൾ അറിയാം




