റിയാദ്: സഊദിയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ ശ്രീകണ്ടാപുരം സ്വദേശി കറ്റാടത്തു മൊയ്‌തീൻ (45) ആണ് റിയാദിലെ റൗദയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരുചക്ര വാഹനത്തിൽ ഡെലിവറിക്കായി പോകുമ്പോൾ അറബ് വംശജൻ ഓടിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ചു വർഷമായി സഊദിയിലുള്ള മൊയ്‌തീൻ അഞ്ചു മാസങ്ങൾക്ക് മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്.
പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: കാറ്റടത്ത് ആമിന ഉമ്മ. ഭാര്യ: ജുവൈരിയ. മക്കൾ: ശിബില, ശിയാസ്, ശംല, സംറാസ്. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സഹോദരൻ മുഹമ്മദ് കുഞ്ഞിനൊപ്പം റിയാദ് കെ. എം. സി.സി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ധീക് തുവ്വൂർ, ഷാഹിദ് മാഷ്, ഇർഷാദ് കായക്കൂൽ, ദഖ്‌വാൻ വയനാട് തുടങ്ങിയവർ രംഗത്തുണ്ട്.




