സൽമാൻ രാജാവിനെ വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജിദ്ദ:  സൽമാൻ രാജാവിനെ വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജിദ്ദയിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് രാജാവ് ചികിത്സതേടിയതെന്ന് സൗദി റോയല്‍ കോര്‍ട്ട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ശനിയാഴ്ച വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു മാസം മുമ്പ് കാർഡിയാക് പേസ് മേക്കർ ബാറ്ററിയിൽ മാറ്റം വരുത്തുന്നതിനായി രാജാവ് റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.