പ്രസവം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം; 14 കാരിയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തി

News Desk
1 Min Read

ഇറാൻ: പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ 14കാരിയായ പെൺകുട്ടിയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കെർമാൻ പ്രവിശ്യയിലെ സോഗന്ദ് ആണ് കൊല്ലപ്പെട്ടത്.

പ്രസവത്തിന് ശേഷമുള്ള അനാരോഗ്യം മൂലം കുടുംബത്തെ കാണാൻ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു അതിക്രമം ഉണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഭർത്താവ് കുറ്റം സമ്മതിച്ചതായും കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സോഗന്ദിനെ ഭർത്താവ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഇയാൾ പുറത്തുപോകുമ്പോൾ വീട്ടിൽ പൂട്ടിയിട്ടിരുന്നതായും വിവരം പുറത്തുവരുന്നുണ്ട്. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ സോഗന്ദ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു.

അപകടത്തെ അതിജീവിച്ച യുവതി കുഞ്ഞിന് ജന്മം നൽകിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഭർത്താവിൻ്റെ അതിക്രമത്തിന് ഇരയായി മരിക്കുകയായിരുന്നു. നിർബന്ധിത വിവാഹവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഇറാനിൽ ഗുരുതരമായ ആശങ്ക ഉയർത്തുന്നതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!