ചെന്നൈ: തമിഴ്നാട് സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ച് വിജയ് സർക്കാർ. വിവാഹിതരായ പുരുഷന്മാർക്കാണ് ഈ അവധി ലഭിക്കുക. മുഖ്യമന്ത്രി വിജയ് തന്നെയാണ് ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്.
പ്രസവസമയത്ത് ഭാര്യയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും കുഞ്ഞിന്റെ പരിചരണത്തിൽ അച്ഛന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ പുതിയ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പ് മുതലോ, അല്ലെങ്കിൽ കുഞ്ഞ് ജനിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിലോ ഈ അവധി എടുക്കാവുന്നതാണ്.
നിലവിൽ തമിഴ്നാട്ടിലെ സർക്കാർ വനിതാ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി ലഭിക്കുന്നുണ്ട്. ഇതിന് സമാനമായി പുരുഷ ജീവനക്കാർക്കും പിതൃത്വ അവധി അനുവദിക്കണമെന്ന് ജീവനക്കാരുടെ ഭാഗത്ത് നിന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ അവധി അനുവദിച്ചിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
