ഇന്ന് നടക്കുന്നതെല്ലാം വെറും ‘ശബ്ദ കോലാഹലങ്ങൾ’ മാത്രം, നാം അതിജീവനത്തിന്റെയും സമൃദ്ധിയുടെയും പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു: സഊദി കിരീടാവകാശി മുഹമ്മ്ദ് ബിൻ സൽമാൻ രാജകുമാരൻ

malayalampress
1 Min Read
  • നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ഇത്തരം കോലാഹലങ്ങളെ അവഗണിക്കാനുമാണ് കിരീടാവകാശി ആഹ്വാനം ചെയ്യുന്നത്: കമ്മ്യുണിക്കേഷൻ മന്ത്രി

റിയാദ്: ഇന്ന് നടക്കുന്നതെല്ലാം വെറും ‘ശബ്ദ കോലാഹലങ്ങൾ’ മാത്രമാണെന്നും നാം അതിജീവനത്തിന്റെയും സമൃദ്ധിയുടെയും പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നുവെന്നും ആത്മവിശ്വാസത്തോടെ സഊദി കിരീടാവകാശി മുഹമ്മ്ദ് ബിൻ സൽമാൻ രാജകുമാരൻ. കമ്മ്യുണിക്കേഷൻ -വിവരസാങ്കേതിക മന്ത്രി അബ്ദുല്ല അൽ സവാഹ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആത്മവിശ്വാസത്തിന്റെ ഉറച്ച ശബ്‍ദം കിരീടാവകാശി പങ്കു വെച്ചത്. അതിജീവനത്തിന്റെയും സമൃദ്ധിയുടെയും വളർച്ചയുടെയും പാതയിൽ രാജ്യം മുന്നേറുമ്പോൾ, ഇന്ന് ചുറ്റും നടക്കുന്ന കാര്യങ്ങൾ വെറും ‘കോലാഹലങ്ങൾ’ (ശബ്ദകോലാഹലങ്ങൾ) മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“നുരയും പതയും (അനാവശ്യമായവ) മാഞ്ഞുപോകുന്നു; എന്നാൽ ജനങ്ങൾക്ക് പ്രയോജനകരമായത് ഭൂമിയിൽ നിലനിൽക്കുന്നു.” എന്നവിശുദ്ധ ഖുർആനിലെ ഒരു സൂക്തം ഉദ്ധരിച്ചാണ് കിരീടാവകാശി ഇക്കാര്യം ഉണർത്തിയതെന്നും സഊദി ബജറ്റ് ഫോറം 2027′-ൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ കമ്മ്യുണിക്കേഷൻ -വിവരസാങ്കേതിക മന്ത്രി അബ്ദുല്ല അൽ സവാഹ വെളിപ്പെടുത്തി.

രാജ്യത്തിന്റെ നേതൃത്വത്തിന്റെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ, ജനങ്ങൾക്ക് ഗുണകരവും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതുമായ കാര്യങ്ങൾ കൈവരിക്കാൻ രാജ്യം തുടർന്നും പ്രവർത്തിക്കുമെന്ന് അൽ-സവാഹ പറഞ്ഞു. കിരീടാവകാശിയുടെ ഈ സന്ദേശം എല്ലാവർക്കും പ്രചോദനമാണെന്നും, അനാവശ്യ കോലാഹലങ്ങളിൽ ശ്രദ്ധിക്കാതെ, ജോലിയെയും നേട്ടങ്ങളെയും ക്രിയാത്മകമായ കാര്യങ്ങളെയും മുൻനിർത്തി മുന്നോട്ട് പോകാനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article