റിയാദ് ഫിനാൻഷ്യൽ സെന്ററിലെ ടവറിനു നേരെ ഹൂതി ആക്രമണം

malayalampress
1 Min Read
  • ടവറിലെയും സമീപത്തെ കെട്ടിടങ്ങളിലെയും പല നിലകൾക്കും നാശനഷ്ടങ്ങൾ

റിയാദ്: റിയാദ് ഫിനാൻഷ്യൽ സെന്ററിലെ ടവറിനു നേരെ ഹൂതി ആക്രമണം നടന്നതായി സഊദി സിവിൽ ഡിഫൻസ് അറിയിച്ചു. റിയാദ് ഫിനാൻഷ്യൽ സെന്ററിലെ ഒരു ടവറിനു നേരെ ഹൂതി ഭീകരസംഘം നടത്തിയ ആക്രമണത്തെത്തുടർന്ന്, സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

ആക്രമണത്തിൽ ടവറിലെയും സമീപത്തെ കെട്ടിടങ്ങളിലെയും പല നിലകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, ഹൂതി ഭീകരസംഘം സ്വീകരിക്കുന്ന ശത്രുതാപരമായ നിലപാടിന്റെ ഗൗരവം ഇത് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി. ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി, ഇത്തരം സാഹചര്യങ്ങളിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും മുൻകരുതലുകളും അവർ സ്വീകരിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!