ജലവാർ: അടുക്കളയിൽ ഇറക്കിവെച്ച തിളച്ച കറിപ്പാത്രത്തിൽ വീണ് പൊള്ളലേറ്റ മൂന്നുവയസുകാരി മരിച്ചു. രാജസ്ഥാനിലെ ജലവാറിൽ സദര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മന്ദ ശ്യാംപൂർ ഗ്രാമത്തിലാണ് ദാരുണ സംഭവം. സെംലി ബക്ത ഗ്രാമവാസിയായ കർഷകൻ മനീഷ് മെഹറിന്റെയും സൗരഭ് ബായിയുടെയും മകൾ ദിശയാണ് മരിച്ചത്.
അമ്മ സൗരഭ് ബായിക്കൊപ്പം മുത്തശ്ശന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. അമ്മ കറി ഉണ്ടാക്കി അടുപ്പിൽ നിന്നും ഇറക്കി വെച്ചു. മറ്റ് ജോലികള്‍ക്കായി തിരിഞ്ഞപ്പോള്‍ കുട്ടി കറിപ്പാത്രത്തിന് അടുത്തെത്തി. കാൽവഴുതി പാത്രത്തിൽ വീണാണ് അപകടം എന്നാണ് റിപ്പോർട്.
അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങൾ ഉടൻ തന്നെ കുട്ടിയെ എസ്ആർജി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഗുരുതരമായി പൊള്ളലേറ്റ ദിശ വ്യാഴാഴ്ച രാവിലെ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
