ടൂറിസ്റ്റ് ബസുകള്‍ക്ക് നിറം മാറ്റം: വെള്ള നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു. ഉത്തരവ് റദ്ദാക്കിയതായി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചതോടെ ഹൈക്കോടതിയും നടപടിക്ക് അംഗീകാരം നല്‍കി. ഇതോടെ ബസുടമകള്‍ക്ക് ഇഷ്ടമുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ അനുമതിയായി.

മുന്‍കാലങ്ങളിലുണ്ടായ ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് 2021ല്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളനിറം നിര്‍ബന്ധമാക്കിയത്. ഗതാഗത അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ഉത്തരവ് ഇപ്പോള്‍ പിന്‍വലിച്ചത്.

അതേസമയം, ബസുകള്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കാമെങ്കിലും പൊതുജനശ്രദ്ധ ആകര്‍ഷിക്കുന്നതിനായി വാഹനത്തിന്റെ ബോഡിയില്‍ ചിത്രങ്ങളോ എഴുത്തുകളോ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റ് വാഹനങ്ങളുടെ യാത്രയ്ക്ക് തടസ്സമാകുന്ന തരത്തിലുള്ള വലിയ ചിത്രങ്ങള്‍, ഗ്രാഫിക്‌സുകള്‍, പരസ്യങ്ങള്‍ എന്നിവയും ബസുകളില്‍ അനുവദിക്കില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!