കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് മുന്‍ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു. എറണാകുളം സ്വദേശി മുഹമ്മദ് റിയാസി(27)നാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ മുന്‍ ഭാര്യയുടെ പങ്കാളി നല്ലിക്കകത്ത് സ്വദേശി മുഹമ്മദ് ബിലാല്‍ (26) നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചളിക്കവട്ടത്തെ വാടക വീട്ടില്‍ വെച്ചാണ് യുവാവിനെ ആക്രമിച്ചത്. റിയാസിന്റെ വയറിനും കൈയ്ക്കുമാണ് കുത്തേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റ റിയാസിനെ ഉടന്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
