ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ മന്ത്രിയുടെ ഓഫിസിന് സമീപം യുവാവ് വെടിയേറ്റ് മരിച്ചു. ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ഓഫിസിന് സമീപമാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിന് നേരെ ഇരുപതോളം റൗണ്ട് വെടിയുതിർത്തെന്ന് പൊലീസ് പറഞ്ഞു.
മുസ്തഫാബാദ് സ്വദേശിയായ സമീർ ആണ് കൊല്ലപ്പെട്ടത്. യുവാവിനെ വെടിവച്ചതിനു പിന്നാലെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വെടിയേറ്റ സമീറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന, സുരക്ഷയുള്ള സ്ഥലത്ത് ഇത്തരത്തിൽ ആക്രമണം നടന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അക്രമികളെ തിരിച്ചറിയുന്നതിനും അവർ രക്ഷപ്പെട്ട വഴി കണ്ടെത്താനുമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
.,…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
