നാല് രാജ്യങ്ങളിൽ ‘ബുണ്ടിബുഗ്യോ’ രോഗവ്യാപനം; ആരോഗ്യപ്രവർത്തകർക്കും ചികിത്സാകേന്ദ്രങ്ങൾക്കും നേരെ ആക്രമണങ്ങൾ

News Desk
0 Min Read

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ 6 മാസമായി തുടരുന്ന എബോള രോഗവ്യാപനം അതിതീവ്ര നിലയിൽ. കഴിഞ്ഞ മേയ് പകുതിയോടെയാണു രോഗവ്യാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബുണ്ടിബുഗ്യോ വിഭാഗത്തിലുള്ള എബോള വൈറസാണ് വ്യാപനത്തിനുപിന്നിൽ. ഇതിനെതിരെ നിലവിൽ അംഗീകൃത വാക്സീനോ ചികിത്സയോ ലഭ്യമല്ല.

ആരോഗ്യപ്രവർത്തകർക്കും ചികിത്സാകേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണകളും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നെന്നും റിപ്പോർട്ടുണ്ട്. യുഗാണ്ട, കെനിയ, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്. 2014–16 കാലത്തെ പശ്ചിമാഫ്രിക്കൻ വ്യാപനത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ എബോള പ്രതിസന്ധിയാണിത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!