യോഗ പരിശീലകയുടെ മൃതദേഹം ഫ്ലാറ്റിൽ; ആൺസുഹൃത്ത് പിടിയിൽ

News Desk
1 Min Read

കൊൽക്കത്ത: യോഗ പരിശീലക അഞ്ജലി ഷായുടെ (26) കൊലപാതകത്തിൽ ആൺസുഹൃത്ത് ഡൽഹിയിൽ പിടിയിലായി. ഓൺലൈൻ ഗെയിമിലൂടെ അഞ്ജലിയുമായി അടുപ്പം സ്ഥാപിച്ച ധരംബീർ കുമാറിനെയാണ് ബംഗാൾ പൊലീസ് പിടികൂടിയത്.

മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് പ്രതി അഞ്ജലിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. നവംബർ 10നാണ് ബാരനഗറിലെ ബന്ധുവിന്റെ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റിൽ നിന്ന് അഞ്ജലി ഷായുടെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിഴക്കൻ ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽനിന്നു ധരംബീർ കുമാറിനെ പിടികൂടിയത്. ഡൽഹിയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം വെള്ളിയാഴ്ച പ്രതിയെ പൊലീസ് കൊൽക്കത്തയിൽ എത്തിച്ചു.

ഓൺലൈൻ ഗെയിം കളിച്ചാണ് ലക്നൗവിൽ താമസിച്ചിരുന്ന ധരംബീർ കുമാർ അഞ്ജലിയെ പരിചയപ്പെടുന്നത്. എന്നാൽ കുമാറിനു മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ടായിരുന്നു. ഓൺലൈൻ ഗെയിമിലൂടെയായിരുന്നു ഈ ബന്ധവും ഉണ്ടായത്. അഞ്ജലി ഇതു ‌മനസ്സിലാക്കിയതിനെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമായത്. നവംബർ 8 ഞായറാഴ്ച കൊൽക്കത്തയിൽ എത്തിയ കുമാർ അഞ്ജലിയെ കൊലപ്പെടുത്തിയ ശേഷം കടന്നു എന്നാണ് ലഭിക്കുന്ന വിവരം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!